തൊണ്ണൂറ്റിയാറാം വയസ്സിൽ നിയമസഭയുടെ പടി കയറി പാർവ്വതി അമ്മ , ഒപ്പം പ്രസ് ഗ്യാലറിയിലിരുന്ന് അച്ഛന് മാർക്കിട്ട മകനും

Published : May 11, 2017, 05:17 PM ISTUpdated : Oct 04, 2018, 07:01 PM IST
തൊണ്ണൂറ്റിയാറാം വയസ്സിൽ നിയമസഭയുടെ പടി കയറി പാർവ്വതി അമ്മ , ഒപ്പം പ്രസ് ഗ്യാലറിയിലിരുന്ന് അച്ഛന് മാർക്കിട്ട മകനും

Synopsis

റിപ്പോര്‍ട്ട്- സി പി അജിത

കൊച്ചു കുട്ടിയുടെ മുഖമായിരുന്നു പാർവ്വതി അമ്മയ്ക്ക്.  മകന്റെ കൈപിടിച്ച് നിയമസഭയിലേക്ക് നടക്കുമ്പോൾ ഒരേയൊരു ആഗ്രഹം മാത്രം .  മകൻ മന്ത്രി അടക്കമുള്ള ഭരണാധികാരികളുടെ നിയമസഭയിലെ പ്രകടനം കാണണം.  അങ്ങനെയാണ് കണ്ണൂരിൽ  നിന്ന് തിരുവനന്തപുരത്ത് ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ വന്ന പാർവ്വതി അമ്മ മകൻ കടന്നപ്പള്ളി രാമചന്ദ്രന്റെ കൈപിടിച്ച് നിയമസഭയിലെത്തിയത്. സഭയിലെ വിഐപി ഗ്യാലറിയിത്തിയപ്പോഴേക്കും ചോദ്യോത്തര വേള തീർന്നിരുന്നു. ശ്യൂന്യവേളയും സബ്മിഷൻ അവതരണവുമൊക്കെ കണ്ട് മന്ത്രിയുടെ ഓഫീസിൽ തിരിച്ചെത്തിയപ്പോൾ മകന്റെ പ്രകടനമൊന്നും കാണാനൊത്തില്ലല്ലോ എന്ന കുഞ്ഞു സങ്കടം പാർവ്വതി അമ്മക്ക്. എങ്കിൽ പിന്നെ മിനിയാന്ന് വരായിരുന്നല്ലോ എന്ന് മന്ത്രി. അമ്മ മാത്രമല്ല ഭാര്യ സരസ്വതിയും ബന്ധുക്കളുമെല്ലാം നിയമസഭയിലെത്തിയതിന്റെ ആവേശത്തിലായിരുന്നു കടന്നപ്പള്ളി.

പ്രസ് ഗ്യാലറിയിലിരുന്ന് അച്ഛന് മാർക്കിട്ട മകന്‍

അവധിക്കാലമാണ്.  ആഘോഷങ്ങൾക്കൊന്നും അച്ഛനെ കിട്ടിയില്ലെങ്കിൽ പിന്നെ എന്തു ചെയ്യും. വീട്ടിലിരുന്ന് മടുത്ത നിരഞ്ജൻ വേറൊന്നും നോക്കിയില്ല. നേരെ നിയമസഭയിലേക്ക് വച്ചു പിടിച്ചു. വിഐപി ഗ്യാലറിയിലിരുന്ന് സഭാ നടപടികളൊക്കെ കണ്ടിരിക്കുമ്പോഴാണ് ഇടക്കൊരു ബ്രേക്കെടുത്ത് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പുറത്തിറങ്ങുന്നത് കണ്ടത്. പിന്നെ അച്ഛനും മകനും ക്യാന്റിനിൽ വച്ച് ഒരു ചെറിയ കൂടിക്കാഴ്ച. സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട്  മത്സരത്തിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയ നിരഞ്ജൻ കൃഷ്ണക്ക് ആരാധകരും കുറവായിരുന്നില്ല. പത്താം ക്ലാസിൽ എട്ട് എപ്ലസ് ഒക്കെയുണ്ട്.  സയൻസിലാണ് താൽപര്യം. ചില്ലറ കറക്കമൊക്കെ തിർന്നാൽ അന്തിക്കാട്ടെ വീട്ടിലേക്ക് മടങ്ങാനാണ് പ്ലാൻ. അതിനിടക്ക് നിയമസഭാ തിരക്കും മന്ത്രി പണിയും തീർന്ന് അച്ഛനെ കിട്ടിയാൽ കിട്ടി. അത്ര തന്നെ ..!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഗർഭിണിയായപ്പോൾ അധിക്ഷേപിച്ചു, ഭ്രൂണത്തിന്‍റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങി, രാഹുൽ സഹകരിച്ചില്ല, തെളവുണ്ട്'; യുവതിയുടെ മൊഴി
ഭർത്താവുമായി വഴക്ക്; അമ്മയുടെ വീട്ടിലെത്തിയ 27കാരി 10 മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് ജീവനൊടുക്കി