കന്യാസ്ത്രീയുടെ വാദം തള്ളിയും ഫ്രാങ്കോയെ പരോക്ഷമായി പിന്തുണച്ചും കെസിബിസി

Published : Oct 05, 2018, 07:26 PM IST
കന്യാസ്ത്രീയുടെ വാദം തള്ളിയും ഫ്രാങ്കോയെ പരോക്ഷമായി പിന്തുണച്ചും കെസിബിസി

Synopsis

സഭയുടെ വാതിൽ അടഞ്ഞ ശേഷമാണ് പൊലീസിനെ സമീപിച്ചതെന്ന കന്യാസ്ത്രീയുടെ വാദം കെസിബിസി തള്ളി. സിബിസിഐ അദ്ധ്യക്ഷൻ കർദ്ദിനാൾ ഗ്രേഷ്യസിന് കന്യാസ്ത്രീ പരാതി നൽകുന്നത് സമരം തുടങ്ങിയതിന് ശേഷമാണെന്ന് സൂസപാക്യം

കൊച്ചി: ഫ്രാങ്കോയ്ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ നിലപാട് വ്യക്തമാക്കി കെസിബിസി. വിഷയത്തിൽ കെസിബിസിയുടേത് സമദൂര നിലപാടാണ്. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കന്യാസ്ത്രീയോടോ, ബിഷപ്പിനോടോ പക്ഷപാതം കാണിച്ചിട്ടില്ലെന്നും കെസിബിസി വ്യക്തമാക്കി. 

സഭയുടെ വാതിൽ അടഞ്ഞ ശേഷമാണ് പൊലീസിനെ സമീപിച്ചതെന്ന കന്യാസ്ത്രീയുടെ വാദം കെസിബിസി തള്ളി. സിബിസിഐ അദ്ധ്യക്ഷൻ കർദ്ദിനാൾ ഗ്രേഷ്യസിന് കന്യാസ്ത്രീ പരാതി നൽകുന്നത് സമരം തുടങ്ങിയതിന് ശേഷമാണ്. സെപ്റ്റംബർ പത്തിനാണ് കർദ്ദിനാൾ ഗ്രേഷ്യസിന് പരാതി കിട്ടിയത്. സെപ്റ്റംബർ എട്ടിനാണ് സമരം തുടങ്ങിയത്. കെസിബിസിക്ക് ഇന്നേ വരെ കന്യാസ്ത്രീയിൽ നിന്നും പരാതി കിട്ടിയിട്ടില്ലെന്നും ആർച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. 

ബിഷപ്പ് ഫ്രാങ്കോയെ മെത്രാൻമാർ ജയിലിൽ കാണുന്നത് തികച്ചും വ്യക്തിപരമാണ്. അതിനുള്ള സ്വാതന്ത്ര്യം മെത്രാൻമാർക്കുണ്ട്. കേസിനെപ്പറ്റി കെസിബിസി അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളി നടേശന് വക്കീൽ നോട്ടീസയച്ച് പി ശശി; വ്യാജ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യം
ഇതാണ് മാറ്റമെന്ന് രാജീവ് ചന്ദ്രശേഖർ; 'നേമത്ത് മഴക്കെടുതിയിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണം അന്തിമഘട്ടത്തിൽ'