കേദലിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി;വെന്‍റിലേറ്ററില്‍ നിന്നും മാറ്റി

Published : Jan 31, 2018, 03:01 PM ISTUpdated : Oct 05, 2018, 01:29 AM IST
കേദലിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി;വെന്‍റിലേറ്ററില്‍ നിന്നും മാറ്റി

Synopsis

തിരുവനന്തപുരം:നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കേദലിനെ ഇന്ന് വെന്‍റിലേറ്ററില്‍ നിന്നും മാറ്റി. 

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍  അപസ്മാരം ബാധിച്ച് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ കേദലിനെ ജയില്‍ അധികൃതരാണ് മെഡി.കോളേജിലെത്തിച്ചത്. സെല്ലില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന കേദലിന് അര്‍ധരാത്രിയോടെയാണ് അപസ്മാരബാധയുണ്ടായത്. 

അപസ്മാരത്തെ തുടര്‍ന്ന് ആമാശയത്തില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസനാളത്തിലെത്തിയതോടെ കേദലിന്‍റെ ആരോഗ്യനില വഷളായി. രാത്രിസമയമായതിനാലും സെല്ലില്‍ കേദല്‍ ഒറ്റയ്ക്ക് ആയിരുന്നതിനാലും സംഭവം പുറത്തറിയാനും വൈകി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉസ്മാൻ ഹാദിയുടെ മൃതദേഹം ധാക്കയിലെത്തിച്ചു, അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനാവലി; സംസ്‌കാരം നാളെ
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്