രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വൈറലാകുന്നതിന് പിന്നില്‍

Published : Jan 31, 2018, 02:11 PM ISTUpdated : Oct 04, 2018, 10:24 PM IST
രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വൈറലാകുന്നതിന് പിന്നില്‍

Synopsis

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാന യാത്രയിലെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ഥിരം വിമാനത്തില്‍ യാത്ര ചെയ്യുന്ന  രാഹുലിന്റെ ഈ ചിത്രം വൈറലാകാനൊരു കാരണമുണ്ട്. ദില്ലിയില്‍നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു രാഹുല്‍. യാത്രയ്ക്കിടയില്‍ ഒപ്പമുണ്ടായിരുന്നവര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

കയ്യിലെ ബാഗ് എടുത്തുവയ്ക്കാന്‍ ഒപ്പമുള്ള യാത്രികനെ സഹായിക്കുന്ന രാഹുലിന്റെ ചിത്രങ്ങളാണ് ഇത്. ഏറെ ശ്രമപ്പെട്ട് ബാഗ് മുകളിലേയ്ക്ക് വയ്ക്കുന്നതിനിടെയാണ് രാഹുല്‍ മുന്നോട്ട് വന്നതും യാത്രികനെ സഹായിച്ചതും. സാധാരണക്കാരനായുള്ള രാഹുലിന്റെ പെരുമാറ്റത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.  യാത്രികര്‍ക്കൊപ്പം  സെല്‍ഫി എടുക്കാനും രാഹുല്‍ സമയം കണ്ടെത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗൃഹനാഥനെ കെട്ടിയിട്ട് 40 പവനും അരലക്ഷം രൂപയും കവർന്നു; പുലർച്ചെ മൂന്ന് മണിയോടെ വീട് കുത്തിത്തുറന്ന് മോഷണം; സംഭവം തൃശ്ശൂർ മണ്ണുത്തിയിൽ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദേശം: മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കും; മത്സ്യബന്ധനത്തിന് വിലക്ക്