
കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്രാ എയർപോർട്ടിൽ വിമാന ഇന്ധന നികുതി 28 ശതമാനത്തിൽ നിന്നും 1ശതമാനം ആയി കുറച്ചതോടെ സംസ്ഥാന സർക്കാരിന് പ്രതിവർഷമുണ്ടാവുക കോടിക്കണക്കിന് രൂപയുടെ നഷ്ടം. ആഭ്യന്തര സർവ്വീസ് നടത്തുന്ന വിമാനങ്ങളിലാണ് ഇന്ധന നികുതി കുറച്ചത്.
നികുതി ഗണ്യമായി കുറച്ചതിലൂടെ കോഴിക്കോട് വിമാനത്തവളത്തെ തകർക്കാനുള്ള നീക്കമാണ് ഉണ്ടാവുന്നതെന്നുള്ള ആരോപണവും ഉയർന്നു കഴിഞ്ഞു. ആദായ നികുതി വകുപ്പിന് കീഴിൽ വരുന്ന എടിഎഫ് അഥവാ വിമാന ഇന്ധനത്തിന് സംസ്ഥാന
സർക്കാരാണ്നികുതി നിർണയിക്കുക. കണ്ണൂരിൽ നിന്നും വിമാനം പറന്നുയരാൻ തുടങ്ങുന്നതിന് മുന്നേ തന്നെ നികുതി കുറയ്ക്കാൻ തീരുമാനമായി. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് സർക്കാരിലുള്ള സ്വാധീനമാണ് നികുതി കുറയ്ക്കാനുള്ള പ്രധാന കാരണം.
അടുത്ത പത്ത് വർഷത്തേക്ക് ഒരു ശതമാനം നികുതിയാണ് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലെ ഇന്ധനത്തിന് ഈടാക്കുക. കണ്ണൂർ വിമാനത്താവളത്തിന് പ്രത്യേക പരാമർശം നൽകിയതോടെ യാത്ര നിരക്ക് കോഴിക്കോട് വിമാനത്താവളത്തേക്കാൾ പകുതിയായി കുറഞ്ഞു.
നിലവിൽകണ്ണൂരിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകാൻ ഇൻഡിഗോ വിമാനത്തിന്1600 രൂപയാണ് ചെലവ്. എന്നാൽ കോഴിക്കോട് നിന്ന് ബാംഗ്ലൂരേക്ക് പോകാൻ 2535 രൂപ ചെലവാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam