
തിരുവനന്തപുരം: രാഷ്ട്രത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ് പുൽവാമയില്‍ ഇന്നലെ നടന്ന ഭീകരാക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യൻ സൈന്യവും സർക്കാരും ഇതിനു കൃത്യമായ മറുപടി നൽകുമെന്ന ഉറപ്പും വിശ്വാസവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാർഥനാനിർഭരമായി ഈ ദിവസം ചെലവഴിക്കാൻ ശ്രീധരന്‍പിള്ള സഹപ്രവർത്തകരോടും പാര്‍ട്ടി അനുഭാവികളോടും അഭ്യർഥിച്ചു.
പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാൻമാരോടുള്ള ആദര സൂചകമായി ഇന്നത്തെ എല്ലാ പാർട്ടി പരിപാടികളും സംസ്ഥാന ബിജെപി ഘടകം ബിജെപി റദ്ദാക്കി. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരും പങ്കു ചേരുന്നതായി ശ്രീധരൻ പിള്ള അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam