സംസ്ഥാനത്തെ കലാലയങ്ങൾ ട്രാന്‍സ്‍ജെന്‍റര്‍ സൗഹൃദമാകുന്നു

By Web TeamFirst Published Aug 3, 2018, 9:44 AM IST
Highlights

സംസ്ഥാനത്തെ കലാലയങ്ങൾ കൂടുതൽ ട്രാന്‍സ്‍ജെന്‍റര്‍ സൗഹൃദമാകുന്നു. സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയിൽ പ്രത്യേക ക്വാട്ട അനുവദിച്ചതോടെ മഹാത്മാഗാന്ധി സർവ്വകശാലയ്ക്ക് കീഴിലെ കോളേജുകളിൽ മാത്രം ഏഴ് പേരാണ് പ്രവേശനം നേടിയത്.

കൊച്ചി: സംസ്ഥാനത്തെ കലാലയങ്ങൾ കൂടുതൽ ട്രാന്‍സ്‍ജെന്‍റര്‍ സൗഹൃദമാകുന്നു. സാമൂഹ്യനീതി വകുപ്പിന്റെ ശുപാർശയിൽ പ്രത്യേക ക്വാട്ട അനുവദിച്ചതോടെ മഹാത്മാഗാന്ധി സർവ്വകശാലയ്ക്ക് കീഴിലെ കോളേജുകളിൽ മാത്രം ഏഴ് പേരാണ് പ്രവേശനം നേടിയത്.

ക്യാംപസിൽ നിന്ന് പഠിച്ചിറങ്ങിയ ഏതോ വിദ്യാർത്ഥി മഹാരാജസ് കോളേജ് ചുമരിൽ എഴുതിയിട്ടതാണിത്. എയ്ഡഡ് കോളേജുകളിലെ കോഴ്സുകളിൽ രണ്ട് സീറ്റുകൾ വീതം ട്രാന്‍സ്‍ജെന്‍ററുകൾക്ക് അനുവദിച്ചതോടെ പൂർണ്ണമായും ട്രാൻസ് സൗഹൃദമാകും സംസ്ഥാനത്തെ ക്യാംപസുകൾ. മഹാരാജസ് കോളേജിലെത്തിയ തീർത്ഥയും, ദയയും ആത്മവിശ്വാസത്തിലാണ്. ശസ്ത്രക്രിയക്ക് മുൻപെ 2013 മുതൽ 16 വരെ ഇക്കണോമിക്സ് വിഭാഗത്തിൽ വിദ്യാർത്ഥിയായിരുന്നു ദയ.

എഞ്ചിനീയറിംഗ് ബിരുദമുള്ള തീർത്ഥയും ട്രാൻസ് ആയതിന് ശേഷമാണ് ബിഎ ഇംഗ്ലീഷ് കോഴ്സിന് പ്രവേശനം നേടിയത്. ട്രാൻസ് വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയാണ് അദ്ധ്യാപക വിദ്യാർത്ഥി സമൂഹം വാഗ്ദാനം ചെയ്യുന്നത്. തൃശൂർ കുട്ടനെല്ലൂർ കോളേജിലും ട്രാൻസ് ക്വോട്ടയിൽ വന്ദന എന്ന വിദ്യാർത്ഥി ബി എ ഇക്കണോമിക്സിന് പ്രവേശനം നേടിയിട്ടുണ്ട്.കഴിഞ്ഞ മാസമാണ് സാമൂഹ്യനീതി വകുപ്പിന്‍റെ ശുപാ‍ർശയെ തുടർന്ന് ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ക്വോട്ട അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.
 

click me!