വ്യവസായ വകുപ്പിലെ മറ്റൊരു നിയമനവും വിവാദത്തില്‍

Published : Oct 19, 2016, 12:42 AM ISTUpdated : Oct 05, 2018, 02:14 AM IST
വ്യവസായ വകുപ്പിലെ മറ്റൊരു നിയമനവും വിവാദത്തില്‍

Synopsis

ഇപി ജയരാജന്‍റെ സഹോദരന്‍റെ മകൾ ദീപ്തി നിഷാദിനെ കണ്ണൂരിലെ കേരള ക്ളേസ് ആന്‍റ് സെറാമിക്സ് ജനറൽ മാനേജരായി നിയമിച്ചത്  വൻ വിവാദമായിരുന്നു. വിവാദം കത്തിപ്പടരുന്നതിനിടെ ദീപ്തി രാജിവെച്ചു. പക്ഷെ വിവാദം തീരുന്നില്ല. ജനറൽ മാനേജർക്ക് പിന്നാലെ ക്ലേസ് ആന്റ് സെറാമിക്സ് എംഡിയും വിവാദത്തിൽ
വ്യവസായി വി.എം. രാധാകൃഷ്ണന്‍റെ മകന്‍റെ ഭാര്യയുടെ അച്ഛനാണ് എം.ഡിയായ എസ്. അശോക് കുമാർ.  

യുഡിഎഫ് കാലത്തായിരുന്നു അശോക് കുമാറിന്‍റെ നിയമനം. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായി  വി.എം. രാധാകൃഷ്ണനുള്ള അടുപ്പമാണ് അശോകിന് ഈ സ്ഥാനം ലഭിച്ചതിന് പിന്നിലെന്നാ ആരോപണം അന്നേ ഇടത് പക്ഷം ഉയർത്തിയിരുന്നു. സർക്കാർ മാറി പല പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും അഴിച്ചുപണി നടന്നിട്ടും അശോക് കുമാറിന് മാറ്റമില്ല.

വിഎം രാധാകൃഷ്ണന്റെ വ്യവസായ താല്പര്യം സംരക്ഷിക്കാനാണ്അശോകിന് നിലനിർത്തിയതെന്നാണ് ഭരണപക്ഷത്ത് തന്നെ ഉയരുന്ന ആക്ഷേപം. ആരോപണങ്ങളെല്ലാം അശോക് കുമാർ നിഷേധിച്ചു

ഇ.പി ജയരാജനും വി.എം രാധാകൃഷ്ണനും തമ്മിലുള്ള അടുപ്പം നേര്തതെ തന്നെ സിപിഐഎമ്മിൽ ചർച്ചയായിരുന്നു. പാർട്ടി പ്ളീനത്തിന് ദേശാഭിമാനിയിൽ വി.എം. രാധാകൃഷ്ണന്‍റെ കമ്പനിയുടെ പരസ്യം വാങ്ങിയതും .ദേശാഭിമാനി ഭൂമി രാധാകൃഷ്ണന് വിറ്റതും വിവാദമുണ്ടാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയും മോഡലും അവതാരകയുമായ യുവതിയെ നടുറോഡിൽ മർദ്ദിച്ച് ഭർത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് മർദ്ദനം, ദൃശ്യം പുറത്ത്
മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം