
മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
1500-ഓളം കരസേനാംഗങ്ങൾ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഫലപ്രദമായി നടക്കുന്നുണ്ട്. നിയന്ത്രണം പൂർണമായി സൈന്യത്തിന് വിട്ടു നൽകണമെന്ന ആവശ്യത്തിൽ അർത്ഥമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനവുമായി യോജിച്ച് പ്രവർത്തിക്കുകയെന്നതാണ് നിയമം. സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ചാണ് സേന എത്തിയതെന്നും എല്ലാവരുമായും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മേജർ ജനറൽ സൻജീവ് നരേനും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam