കേരള കോൺഗ്രസ് എംഎൽഎമാരും എംപി യും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും

Published : Aug 23, 2018, 06:30 PM ISTUpdated : Sep 10, 2018, 02:00 AM IST
കേരള കോൺഗ്രസ്  എംഎൽഎമാരും എംപി യും  ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും

Synopsis

കേരള കോൺഗ്രസ് എം, എംഎൽഎ മാരുടെയും എം പി യുടെയും ഒരു മാസത്തെ ശമ്പളവും അലവൻസുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം.മാണി അറിയിച്ചു.

കോട്ടയം: കേരള കോൺഗ്രസ് എം, എംഎൽഎ മാരുടെയും എം പി യുടെയും ഒരു മാസത്തെ ശമ്പളവും അലവൻസുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചതായി കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം.മാണി അറിയിച്ചു.

കേരള കോൺഗ്രസ് എം പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. പാർട്ടി പ്രവർത്തകരുടെ നേത്യത്വത്തിൽ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും കെഎം മാണി പറഞ്ഞു. സിപിഎം, കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഒരു മാസത്തെ ശമ്പളം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയും സംഭാവന ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'