കേരളത്തിന് രാജ്യാന്തരസംഘടനകളുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

Published : Aug 21, 2018, 12:54 PM ISTUpdated : Sep 10, 2018, 03:38 AM IST
കേരളത്തിന് രാജ്യാന്തരസംഘടനകളുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

Synopsis

ദേശീയദുരന്തനിവാരണ അതോറിറ്റി വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആഗോളഏജന്‍സികളുടെ സഹായം വേണ്ടെന്ന് ദില്ലി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. 

ദില്ലി:പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ഐക്യരാഷ്ട്രസഭയടക്കമുള്ള ആഗോള ഏജന്‍സികളുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു മുന്നോട്ടു വന്ന ഐക്യരാഷ്ട്രസഭ, റെഡ് ക്രോസ്സ് തുടങ്ങിയ രാജ്യാന്തരസംഘടനകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ദേശീയദുരന്തനിവാരണ അതോറിറ്റി വൃ-ത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് ആഗോളഏജന്‍സികളുടെ സഹായം വേണ്ടെന്ന് ദില്ലി കേന്ദ്രീകരിച്ചു നടന്ന ആശയവിനിമയത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണെന്നും ഇവ നടപ്പാക്കാന്‍ വേണ്ട പിന്തുണ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്. 

എന്നാല്‍ ദുരന്തപ്രതിരോധപ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തില്‍ അതായത് പുനര്‍നിര്‍മ്മാണം നടത്തുന്ന സന്ദര്‍ഭത്തില്‍ ആഗോളഏജന്‍സികളുടെ സഹായം വേണമെങ്കില്‍ അതാവാം എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയം. കേരളത്തില്‍ നടപ്പാക്കേണ്ട എന്തെങ്കിലും പദ്ധതി മാതൃകകള്‍ ഏജന്‍സികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ അത് പരിശോധിക്കാം എന്നും സര്‍ക്കാര്‍ അറിയിച്ചതായാണ് സൂചന. ഐക്യരാഷ്ട്രസഭയടക്കം ഏത് ആഗോള ഏജന്‍സികള്‍ക്കും രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കണമെങ്കില്‍  കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി