Latest Videos

വെള്ളം മാത്രമായിരിക്കില്ല വീട്ടിലേക്ക് ഇരച്ച് കയറിയിരിക്കുന്നത്; സൂക്ഷിക്കുക

By Web TeamFirst Published Aug 19, 2018, 2:19 PM IST
Highlights

ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരികെ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണമെന്നാണ് ഡോ. ഷിനു ശ്യാമളന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

തിരുവനന്തപുരം: പേമാരിയും പ്രളയവും തകർത്തെറിഞ്ഞ കേരളക്കരയിൽ സ്ഥിതിഗതികൾ ശാന്തമാകുകയാണ്. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങി. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരികെ കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണമെന്നാണ് ഡോ. ഷിനു ശ്യാമളന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഡോ. ഷിനു ശ്യാമളന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പാമ്പുകൾ ധാരാളമായി വെള്ളം ഇറങ്ങുന്ന വീടുകളിൽ കണ്ടു വരുന്നു.
സൂക്ഷിക്കുക. (എന്റെ ബന്ധുക്കളുടെ വീടുകളിൽ ഒന്നാണ് താഴെ)

1.പാമ്പ് കടിച്ചാൽ പാമ്പിനെ പിടിക്കാൻ സമയം കളയേണ്ടതില്ല. 
2. കടിച്ച ഭാഗം കഴിവതും അനക്കാതെയിരിക്കുക.
3. മുറിവിൽ പച്ചമരുന്നു വെച്ചു സമയം കളയാതെ ആശുപത്രിയിൽ എത്തിക്കുക.
4. മുറിവിന്റെ മുകളിൽ 1, 2 ഇഞ്ച് വിട്ട് ചെറിയ തുണി കൊണ്ട് കെട്ടുക. ഒരുപാട് മുറുക്കി കെട്ടരുത്. ഒരു വിരൽ കടക്കുന്ന മുറുക്കത്തിൽ മാത്രം കെട്ടുക.
5.രോഗിയെ ഉടനെ ആശുപത്രിയിൽ എത്തിക്കുക.
 

click me!