
ദില്ലി: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിന പരേഡിൽ ഇടംപിടിച്ച് കേരളത്തിലെ പ്രളയവും. നാവിക സേനയാണ് പ്രളയത്തിന്‍റെ നിശ്ചലദൃശ്യങ്ങൾ പരേഡിൽ അവതരിപ്പിച്ചത്. റിപ്പബ്ലിക് ദിന പരേഡിൽ നാവികസേന ഒരുക്കുന്ന നിശ്ചലദൃശ്യത്തിൽ ഇടംപിടിച്ചു കേരളത്തിലെ പ്രളയം. നിശ്ചലദൃശ്യങ്ങൾ ഒരുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് പുറത്തായ കേരളം, ഇക്കുറി നാവികസേനയിലൂടെ രാജ്പഥിൽ സാന്നിധ്യമറിയിക്കും.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്ന ദൃശ്യങ്ങളാണു സേന അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം സേന നടത്തിയ ഏറ്റവും വിജയകരമായ ദൗത്യങ്ങളിലൊന്ന് എന്ന നിലയ്ക്കാണു പ്രളയം തിരഞ്ഞെടുത്തത്. പരേഡിൽ 16 സംസ്ഥാനങ്ങൾ അണിനിരന്നു. എന്നാല്‍, വെക്കം സത്യാഗ്രഹം മുതലായ നവോത്ഥാനം ആശയങ്ങൾ ഉൾക്കൊള്ളിച്ച അവതരണത്തിന് പ്രതിരോധമന്ത്രാലയം അനുമതി നിഷേധിച്ചതിനാൽ ഇത്തവണ കേരളത്തിന്‍റെ നിശ്ചലദൃശ്യമുണ്ടാവില്ല.
കണ്ണൂര്‍ സ്വദേശി ലെഫ്റ്റ്നന്‍റ് അംബിക സുധാകരനായിരുന്നു നാവികസേനയുടെ പരേഡ് ഇത്തവണ നയിച്ചത്. നാവിക സേന ഉദ്യോഗസ്ഥനായിരുന്ന കമാണ്ടര്‍ എം കെ എസ് നായരുടെ മകളാണ്. പാലക്കാട് സ്വദേശി സബ്. ലെഫ്റ്റനന്‍റ് സഞ്ജയ് അമ്പാടിയും നാവിക സേനയുടെ പരേഡിന്‍റെ ഭാഗമായി. നാവിക സേനയുടെ മ്യൂസിക് ബാന്‍റും മലയാളിയായ വിൻസന്‍റ് ജോണ്‍സനാണ് നയിച്ചത്. റെയിൽവെ സുരക്ഷ സേനയുടെ പരേഡ് നയിക്കാനും മലയാളിയായിരുന്നു. ആര‍്.പി.എഫ് അസിസ്റ്റന്‍റ് കമാണ്ടന്‍റ് ജിതിൻ ബി രാജായിരുന്നു പരേഡിന്‍റെ ക്യാപ്റ്റൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam