ദുരിതബാധിതര്‍ പരീക്ഷ എഴുതേണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല

Published : Sep 04, 2018, 03:45 PM ISTUpdated : Sep 10, 2018, 03:22 AM IST
ദുരിതബാധിതര്‍ പരീക്ഷ എഴുതേണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല

Synopsis

പ്രളയബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നാളെ തുടങ്ങുന്ന ബിരുദ പരീക്ഷ എഴുതേണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല. ഇവര്‍ക്ക് പ്രത്യേകം പരീക്ഷ പിന്നീട് നടത്തും. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍‌സിപ്പല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ വില്ലേജ് ഓഫീസര്‍ വഴി അപേക്ഷ സമര്‍പ്പിക്കണമെന്നും സര്‍വകലാശാല അറിയിച്ചു.  

മലപ്പുറം: പ്രളയബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നാളെ തുടങ്ങുന്ന ബിരുദ പരീക്ഷ എഴുതേണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല. ഇവര്‍ക്ക് പ്രത്യേകം പരീക്ഷ പിന്നീട് നടത്തും. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍‌സിപ്പല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ വില്ലേജ് ഓഫീസര്‍ വഴി അപേക്ഷ സമര്‍പ്പിക്കണമെന്നും സര്‍വകലാശാല അറിയിച്ചു.

അതേസമയം, കേരള സര്‍വകലാശാല സപ്തംബര്‍ 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പ്രളയബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. 

വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട്  അറിയിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി