
ദില്ലി: കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് 500 കോടിയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും ഉപജീവിതമാര്‍ഗങ്ങളും സ്വപ്‌നങ്ങളും അപകടത്തിലാവുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. ഇന്നലെ കേരളത്തിലെത്തിയ പ്രധാനമന്ത്രി ഇന്ന് പ്രളയബാധിത പ്രദേശങ്ങള്‍ ആകാശമാര്‍ഗം നേരില്‍ കണ്ടിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശനത്തില്‍ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഇരുപതിനായിരം കോടിയുടെ നഷ്ടമാണ് മഴക്കെടുതിയില്‍ കേരളത്തില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തര സഹായമായി 2000 കോടിയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. തല്‍സ്ഥാനത്ത് 500 കോടി അനുവദിച്ച് പ്രധാനമന്ത്രി സഹായം വെട്ടിച്ചുരുക്കുകയായിരുന്നു. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam