സംസ്ഥാനത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്ക്: സര്‍ക്കാര്‍ ഉത്തരവിറക്കി

Published : Feb 18, 2017, 09:56 AM ISTUpdated : Oct 04, 2018, 07:46 PM IST
സംസ്ഥാനത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്ക്:  സര്‍ക്കാര്‍ ഉത്തരവിറക്കി

Synopsis

സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം അപകടകരമായി കുറയുന്നു എന്നാണ് പഠനം. പ്രതിവര്‍ഷം ശരാശരി മൂന്ന് മീറ്ററോളം ജലനിരപ്പ് താഴുന്നുണ്ട്,. മഴക്കുറവിന് പുറമെ അനിയന്ത്രിതമായ ചൂടും കൂടിയായതോടെ സ്ഥിതി വഷളായെന്നാണ് ഭൂജലവകുപ്പ് റവന്യു വകുപ്പിന് നല്‍കിയ മുന്നറിയിപ്പ്. ജലചൂഷണം തടയാന്‍ കര്‍ശന നടപടികള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മെയ് അവസാനം വരെ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ പാടില്ല. 

ദുരന്ത നിവാരണ നിയമപ്രകാരം നടപടി ഉറപ്പ് വരുത്തണമെന്നാണ് ജില്ലാക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഓരോ ജില്ലയിലേയും പാറക്കുളങ്ങള്‍ കണ്ടെത്തി കുടിവെള്ള ഉപയോഗത്തിന് പര്യാപ്തമാണോ എന്ന് പരിശോധിച്ച ശേഷം ഏറ്റെടുക്കാനും നിര്‍ശമുണ്ട്. മാത്രമല്ല ഇത്തരം ശ്രോതസ്സുകളില്‍ നിന്ന് മറ്റുള്ളവര്‍ ജലചൂഷണം നടത്തുന്നത് തടയുകയും വേണം. 

കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതടക്കം നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ് . കിയോസ്‌കുകള്‍ പ്രായോഗികമല്ലെന്ന് തോന്നുന്ന ഇടങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിക്കാനുള്ള വിവേചനാധികാരവും കളക്ടര്‍മാര്‍ക്കാണ് . പക്ഷെ ജിപിഎസ് ഘടിപ്പിച്ച ലോറികളില്‍ മാത്രമെ വെള്ളം കൊണ്ടുപോകാവൂ എന്നും ഉത്തരവുണ്ട്‌
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത്തവണ എകെ ശശീന്ദ്രനെ ഏലത്തൂർ കൈവിടുമോ? തെരഞ്ഞെടുപ്പ് ചിഹ്നവും ബിജെപിയുടെ വോട്ടും എൽഡിഎഫിന് ആശങ്ക
നൂർബിന റഷീ​ദിന് വിശദീകരണ നോട്ടീസ് അയച്ചുവെന്ന് പിഎംഎ സലാം; നൂർബിന പറഞ്ഞ എല്ലാ വാചകങ്ങൾക്കും മറുപടി നൽകാനില്ലെന്ന് സാദിഖലി തങ്ങൾ