
തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നിയമനടപടിക്ക്. ഹൈക്കോടതി വിധിയുടെ നിയമവശങ്ങൾ പരിശോധിക്കാൻ സർക്കാർ അഡ്വക്കേറ്റ് ജനറലിനു നിർദേശം നൽകി. ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകുകയോ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയോ ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിൽ അന്തിമതീരുമാനം എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊള്ളും. കൂടാതെ മുതിർന്ന അഭിഭാഷകരുമായും സർക്കാർ പ്രതിനിധി ചർച്ച നടത്തുമെന്നാണു സൂചന.
കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് 15 വർഷം മുന്പുള്ള വിധിയാണ്. ഈ വിധിയാണ് കഴിഞ്ഞ ദിവസങ്ങളിലെ ഉത്തരവുകളിലൂടെ കോടതി ആവർത്തിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷം ഉറപ്പുവരുത്തേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിർദേശിച്ചു. ഇതേതുടർന്നാണ് സർക്കാർ അപ്പീൽ സാധ്യതകൾ ആരായുന്നത്.
കലാലയങ്ങളിൽ രാഷ്ട്രീയപ്രവർത്തനം നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് സർക്കാർ നിലപാട്. ഇതേ നിലപാടാണ് മറ്റു രാഷ്ട്രീയ കക്ഷികൾക്കുമുള്ളത്. ഇതിനാൽതന്നെ അപ്പീൽ പോയാൽ രാഷ്ട്രീയ കക്ഷികളുടെ ഏകാഭിപ്രായമുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam