2015ല്‍ മലിനീകരണം മൂലം ഇന്ത്യയില്‍ മരിച്ചത് 25 ലക്ഷം പേര്‍, ലോകത്ത് ഒന്നാമത്

By Web DeskFirst Published Oct 20, 2017, 5:51 PM IST
Highlights

ദില്ലി: ഇന്ത്യയില്‍ മലിനീകരണം മൂലം 2015ല്‍ മാത്രം മരിച്ചത് 25 ലക്ഷം ആളുകളാണെന്ന് അന്താരാഷ്ട്ര സമിതിയുടെ പഠനം. മരണനിരക്കില്‍ ഒന്നാം സ്ഥാനവും ഇന്ത്യക്കാണെന്ന് പഠനം വ്യക്തമാക്കുന്നു. മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശ് അടക്കമുള്ള വിവധ രാജ്യങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനയിലാണ് രണ്ടാമത് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 18 ലക്ഷം പേര്‍ ചൈനയില്‍ മലിനീകരണത്താല്‍ മരണപ്പെട്ടു.

ഒരോ മിനുട്ടിലും അഞ്ച് പേര്‍ രാജ്യത്ത് മലീനീകരണം മൂലം മരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എല്ലാ തരത്തിലുള്ള മലിനീകരണവും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, കാന്‍സര്‍, തുടങ്ങിയവ മൂലമാണ് കൂടുതല്‍ പേരും മരണത്തിന് കീഴടങ്ങുന്നത്.

കല്‍ക്കരി പ്ലാന്റുകളില്‍ നിന്നുള്ള മലിനീകരണം മുതല്‍ ദീപാവലിയുടെ ഭാഗമായുള്ള പഠക്കം പൊട്ടിക്കല്‍ വരെയുള്ള കാരണങ്ങള്‍ ഇന്ത്യയിലെ വായുമലിനീകരണം ഇരട്ടിയിലധികമാക്കി. വാഹനങ്ങളുടെ പുകയും മലിനീകരണത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമാകുന്നു. വായുമലിനീകരണം മൂലം മാത്രം ലോകത്ത് 65 ലക്ഷം ആളുകള്‍ 2015ല്‍ മാത്രം മരിച്ചു. ജലമലിനീകരണം മൂലം 18 ലക്ഷം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. 

ഇത്തരം മലിനീകരണങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വികസ്വര, അവികസിത രാഷ്ട്രങ്ങളുടെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നതായും പഠനം വ്യക്തമാക്കുന്നു.
 

click me!