
ദില്ലി: ബിജെപി അധ്യക്ഷൻ അമിതാഷായുടെ മകൻ ജയ് ഷായ്ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം. സുഹൃത്തുക്കളെ, ഷാ രാജകുമാരനെക്കുറിച്ച് താൻ ഒന്നും മിണ്ടില്ല. ആരെയും പറയാൻ അനുവദിക്കുകയുമില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാർത്ത പുറത്തുവിട്ട ദ വയറിന് വാർത്താ വിലക്കേർപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തിൽ രാഹുൽ നടത്തിയ ട്വിറ്ററാക്രമണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഷാ രാജകുമാരന് സർക്കാരിന്റെ നിയമ സ ഹായം, വൈ ദിസ് കൊലവെറി ഡാ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി ദ വയർ ന്യൂസ് പോർട്ടലിന് വിലക്കേർപ്പെടുത്തിയത്. അമിത് ഷായുടെ മകന്റെ സ്വത്തുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിർദേശം.
കോടതി ഉത്തരവിനോട് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയർ പ്രതികരിച്ചത്. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കന്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാർത്ത വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam