പെട്രോൾ ; ഇന്നത്തെ വില: 82.28 രൂപ

By Web TeamFirst Published Sep 3, 2018, 8:39 AM IST
Highlights

തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്ന് പെട്രോൾ വില. നഗരപരിധിക്ക് പുറത്ത് ഒരു ലീറ്റർ പെട്രോളിന് 83 രൂപയിലധികമാണ് വില.

തിരുവനന്തപുരം : രാജ്യത്ത് തുടർച്ചയായ പത്താം  ദിവസവും  ഇന്ധനവില വര്‍ധിക്കുകയാണ്.  തിരുവനന്തപുരം നഗരത്തിൽ 82 രൂപ 28 പൈസയാണ് ഇന്ന് പെട്രോൾ വില. നഗരപരിധിക്ക് പുറത്ത് ഒരു ലീറ്റർ പെട്രോളിന് 83 രൂപയിലധികമാണ് വില. ഡീസലിന് നഗരത്തിനുള്ളിൽ 76.06 രൂപയുണ്ട്. കൊച്ചി നഗരത്തിൽ പെട്രോൾ വില 81 രൂപ കടന്നു. 81.19 രൂപയാണ് ഇന്നത്തെ വില. കൊച്ചി ഇന്ന് ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസൽ വില കൊച്ചി നഗരത്തില്‍  75 കടന്നു. കൊച്ചി നഗരത്തിന് പിറത്ത് പെട്രോൾ വില 82 രൂപയ്ക്ക് മുകളിലെത്തി. ഡീസൽ വില 76 രൂപയും കടന്ന് കുതിക്കുകയാണ്. 

കോഴിക്കോട് നഗരത്തില്‍ പെട്രോള്  വില ലീറ്ററിന് 82 രൂപയും ഡീസലിന് 75.78 രൂപമാണ് വില. രാജ്യാന്തര വിപണിയിൽ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാൻ കാരണമാകുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.  ക്രൂഡോയില്‍ വില ഇനിയും കൂടുമെന്നാണ് അന്താരാഷ്ട്രാ ഊര്‍ജ ഏജന്‍സിയുടെ മുന്നറിയിപ്പ്. 

പ്രളയക്കെടുതി നേരിടുന്ന കേരളത്തില്‍ പെട്രോള്‍ ഡീസല്‍ വിലയുടെ വര്‍ധന കനത്ത തിരിച്ചടിയാവുകയാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഓട്ടോ ടാക്സി സര്‍വീസുകള്‍ പലയിടത്തും സര്‍ക്കാര്‍ നിര്‍ദേശിച്ച ചാര്‍ജിനപ്പുറമാണ് സര്‍വീസ് നടത്തുന്നത്. ഇതേസമയം അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില വർധിക്കുന്നതിന്‍റെ കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്ന വാദവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. വർധിച്ച് വരുന്ന പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഉത്കണ്ഠയുണ്ടെന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

click me!