അൻവർ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

Published : Nov 02, 2018, 05:33 PM ISTUpdated : Nov 02, 2018, 05:42 PM IST
അൻവർ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

Synopsis

എംഎൽഎ പി.വി.അൻവറിന്‍റെ ചീങ്കണ്ണിപ്പാലയിലെ പാർക്കിലുള്ള തടയണ സംബന്ധിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. തടയണ പൊളിച്ചുനീക്കാന്‍ എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കണം. 10 ദിവസത്തിനകം സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി. 

കൊച്ചി: പിവി അൻവർ എംഎല്‍എയുടെ പാര്‍ക്കിലെ തടയണ സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി. തടയണ പൊളിച്ചുനീക്കാൻ സർക്കാർ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. തടയണയിലെ വെള്ളം ഒഴുക്കിക്കളയാൻ സർക്കാർ സ്വീകരിച്ച  നടപടി എന്താണെന്നും വിശദീകരിക്കണം. 10 ദിവസത്തിനകം സർക്കാർ മറുപടി നൽകണമെന്നാണ് നിർദേശം.

അതേസമയം, പിവി അന്‍വറിന്‍റെ തടയണ അനധികൃതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവർത്തിച്ചു. പാര്‍ക്കിലെ തടയണ അനധികൃതമാണെന്നും പൊളിച്ചു നീക്കേണ്ടതാണെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തു. തടയണ പൊളിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ചുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്