കേരളം രാജ്യത്തിന് മാതൃക: കാഞ്ച ഐലയ്യ

By web deskFirst Published Jan 21, 2018, 11:57 AM IST
Highlights

കോഴിക്കോട്:   കേരളം രാജ്യത്തിന് മാതൃകയെന്ന് ദളിത് ചിന്തകനായ കാഞ്ച ഐലയ്യ. ഗുജറാത്ത് മാതൃക രാജ്യത്തിന്റെ ഘടനക്ക് ചേരുന്നതല്ലെന്നും കാഞ്ച ഐലയ്യ പറഞ്ഞു. സംഘപരിവാര്‍ ഫാസിസത്തിനെതിരെ കോഴിക്കോട് നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ട് ജനാധിപത്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിപ്പോഴാണ് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ കാഞ്ച ഐലയ്യ ആഞ്ഞടിച്ചത്. ബിജെപിയുടെ ദേശീയത വികസനത്തിന് എതിരാണ്.  രാജ്യത്തിന്റെ ഘടന കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു.  ആദിവാസികളെയും ദളിതരെയും അടിച്ചമര്‍ത്തുന്ന ശൈലിയാണ് പ്രധാനമന്ത്രിയുടെതെന്നും കാഞ്ച ഐലയ്യ കുറ്റപ്പെടുത്തി. 

ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ടെന്നും കാഞ്ച ഐലയ്യ പറഞ്ഞു.  സംഘപരിവാര്‍ ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ 100 കവികളും 25 ചിത്രകാരന്‍മാരും ചേര്‍ന്ന് തയ്യാറാക്കിയ മോഡിഫൈ ചെയ്യപ്പെടാത്തത് എന്ന പുസ്തകത്തിന്റെ പ്രകാശനവും കാഞ്ച ഐലയ്യ നിര്‍വ്വഹിച്ചു.  സാറാ ജോസഫ് പുസ്തകം ഏറ്റ് വാങ്ങി.  ആക്ടിവിസ്റ്റ് നദിയാണ് പുസ്തകത്തിന്റെ എഡിറ്റര്‍.
 

click me!