സര്‍ക്കാരിനെ വെല്ലുവിളിച്ച് ലോ അക്കാദമി; കൈവശമുള്ള ഭൂമിയില്‍ പുതിയ ഓഡിറ്റോറിയം പണിയുന്നു

By Web DeskFirst Published Jun 2, 2017, 6:27 PM IST
Highlights

തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമിയില്‍ പുതിയ ഓഡിറ്റോറിയം പണിയുമെന്ന്  മാനേജ്‌മെന്റ്. അനധികൃതമായി ഭൂമി കൈവശം വച്ചു  എന്ന ആരോപണത്തിലടക്കം സര്‍ക്കാര്‍ അന്വേഷണം നടക്കുമ്പോഴാണ് അക്കാദമി മാനേജ്‌മെന്റിന്റെ പുതിയ തീരുമാനം. ഭൂമി സംബന്ധിച്ച് നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ഒരന്വേഷണവും നടക്കുന്നതായി അറിയില്ലെന്നും ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായര്‍ പറഞ്ഞു. 

നിയമപ്രകാരം പതിച്ച് കിട്ടിയ ഭൂമിയാണ് അക്കാദമിയുടെ കൈവശമുള്ളത്. കാര്യങ്ങള്‍ ഇങ്ങനെ ഇരിക്കെ ലോ അക്കാദമിയുടെ കൈവശമിരിക്കുന്ന  വസ്തുവിന്റെ പേരില്‍ അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരാണെന്നും നാരായണന്‍ നായര്‍ ആരോപിച്ചു.

click me!