
ദില്ലി: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വേട്ടയാടുന്നത് ബിജെപി അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ്. ബിജെപിയുടെ നടപടിക്കെതിരെ പാർലമെന്‍റിൽ പ്രതിഷേധിക്കുമെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ മമതയുടെ സമരം ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മമതയുടെ സമരത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ മുല്ലപ്പള്ളി വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ സിപിഎം നേതൃത്വവും പിബി അംഗങ്ങളും ആണ് ദേശീയ മതേതര സഖ്യത്തിന് എതിര് നിൽക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതേസമയം വിഷയത്തിൽ ബിജെപിയെയും തൃണമൂലിനെയും ഒരു പോലെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്, ബിജെപിയും മമതാ ബനാര്‍ജിയും നടത്തുന്നത് അഴിമതി മറക്കാനുള്ള നാടകമാണെന്നും വര്‍ഷങ്ങളായി നിലവിലുള്ള തൃണമൂലിനെതിരായ അഴിമതി കേസുകളില്‍ മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ മൗനം പാലിച്ചത് തട്ടിപ്പിന്‍റെ സൂത്രധാരനായ പ്രമുഖ നേതാവ് നിലവില്‍ ബിജെപിയിലായതുകൊണ്ടാണെന്നും സിപിഎം ആരോപിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam