തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 10 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു

By Web DeskFirst Published Oct 22, 2016, 5:52 AM IST
Highlights

കോഴിക്കോട് കോര്‍പ്പറേഷന്‍ അരിക്കാട് ഡിവിഷനിലാണ് യു.ഡി.എഫ് അട്ടിമറി ജയം നേടിയത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യിദ് മുഹമ്മദ് ഷമില്‍ 461 വോട്ടുകള്‍ക്ക് എല്‍ഡി.എഫിലെ  മൊയ്തീന്‍ കോയയെ പരാജയപെടുത്തി. മേയറായിരുന്ന സിപിഎം നേതാവ്  വി.കെ.സി മമ്മദ് കോയ  എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 

ഇടുക്കി മാങ്കുളം പഞ്ചായത്തിലെ  അന്‍പതാം മൈലില്‍ വാര്‍ഡ് യു.ഡി.എഫില്‍ നിന്ന്  എല്‍ഡി.എഫും പിടിച്ചെടുത്തു .എല്‍ഡിഎഫിലെ റിന്‍സി റോയിയാണ് വിജയിച്ചത്.  യു.ഡി.എഫ് അംഗമായിരുന്ന ഇവര്‍ രാജിവെച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുയായിരുന്നു. തിരുവനന്തപുരം  ചിറയിന്‍ കീഴ് കിഴുവിലം  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എല്‍ഡി.എഫ് നിലനിര്‍ത്തി. 1993 ആര്‍.ശ്രീകണ്ന്‍ നായരാണ് വിജയിച്ചത്.

മടവൂര്‍ പഞ്ചായത്തിലെ സീമന്തപുരത്ത് എല്‍ഡിഎഫിലെ രജനി  ആര്‍ രഞ്ചിത്തും പടിഞ്ഞാറ്റയില്‍ എം. സിദ്ദിഖും വിജയിച്ചു.അതിയന്നൂര്‍  പഞ്ചായത്തിലെ  മരുതം കോടും എല്‍ഡി.എഫിനാണ് ജയം. കൊല്ലം കോര്‍പ്പറേഷനിലെ കയ്യാലക്കല്‍ ഡിവിഷന്‍ എല്‍ഡി.എഫ് നില നിര്‍ത്തി  എം. നൗഷാദ് 465 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.

തൃശ്ശൂര്‍  കയ്പമംഗലം  ജില്ലാ പഞ്ചായത്ത്  ദേശമംഗംലം, വടക്കേ കാട് പഞ്ചായത്ത് ഡിവിഷനുകളിലും  വാര്‍ഡി എല്‍ഡി.എഫ് നില നിര്‍ത്തി. മാനന്തവാടി ബോക്ക് പഞ്ചായത്ത്  തിരുനെല്ലി ഡിവിഷനില്‍  എല്‍ഡി.എഫ് സ്ഥാനാത്ഥി സതീഷ് കുമാര്‍ 2706 വോട്ടുകള്‍ക്ക് വിജയിച്ചു.  

ഒ.ആര്‍. കേളു എം.എംല്‍.എ ആയി തെരഞ്ഞടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ്  ഉപതെരഞ്ഞെടുപ്പ് നടന്നത്.പാലക്കാട് നഗരസഭ 48 വാര്‍ഡ് ബിജെപി നിലനിര്‍ത്തി .വി.എ ശാന്തി 182 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ പഞ്ചായത്ത്  ഒന്നാം വാര്‍ഡ് മുസ്ലീം ലീഗ് നിലനിര്‍ത്തി.

ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ  കാല്‍വരി മൗണ്ട്  വാര്‍ഡ്  യു.ഡി.എഫ് നിലനിര്‍ത്തി. വലിയ നേട്ടമുണ്ടാക്കാനിയില്ലെങ്കിലും നിലവിലെ സീറ്റുകളുടെ എണ്ണത്തില്‍  കുറവുണ്ടായില്ലെന്നത് മൂന്ന് മുന്നണികള്‍ക്കും ആശ്വാസം പകരുന്നുണ്ട്.

click me!