ചെന്നിത്തലയുടെ 'പടയൊരുക്കം' ഇന്ന് കാസര്‍കോഡ് നിന്ന് ആരംഭിക്കും

Published : Nov 01, 2017, 06:45 AM ISTUpdated : Oct 04, 2018, 05:41 PM IST
ചെന്നിത്തലയുടെ 'പടയൊരുക്കം' ഇന്ന് കാസര്‍കോഡ് നിന്ന് ആരംഭിക്കും

Synopsis

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. പടയൊരുക്കമെന്ന് പേരിട്ടിരിക്കുന്ന യാത്ര കാസർകോട് ഉപ്പളയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ജനരോഷം ഉയർത്താൻ ലക്ഷ്യമിട്ടാണ് യാത്ര നടത്തുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും, ശരത് യാദവ്, ഗുലാം നബി ആസാദടക്കമുള്ള ദേശീയ നേതാക്കളും കർണാടക പഞ്ചാബ് മുഖ്യമന്ത്രിമാരും യാത്രയുടെ ഭാഗമാകും. ഡിസംബർ ഒന്നിന് എ.ഐ.സി.സി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയോടെ ശംഖുമുഖം കടപ്പുറത്ത് യാത്ര സമാപിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള യു.ഡി.എഫിന്റെ കളമൊരുക്കം കൂടി ഈ യാത്രയുടെ ലക്ഷ്യമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്