ഓണം ബംബര്‍ നറുക്കെടുത്തു; പത്ത് കോടി സ്വന്തമാക്കിയ ഭാഗ്യനമ്പര്‍ അറിയാം

Published : Sep 19, 2018, 04:20 PM ISTUpdated : Sep 19, 2018, 04:33 PM IST
ഓണം ബംബര്‍ നറുക്കെടുത്തു; പത്ത് കോടി സ്വന്തമാക്കിയ ഭാഗ്യനമ്പര്‍ അറിയാം

Synopsis

സംസ്ഥാന സര്‍ക്കാറിന്‍റെ ഓണം ബംബര്‍ നറുക്കെടുത്തു.  തൃശൂരില്‍ വില്‍പ്പന നടത്തിയ  TB  128092 എന്ന  നമ്പറിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചിരിക്കുന്നത്.  250 രൂപയായിരുന്നു ടിക്കറ്റ് വില.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ ഓണം ബംബര്‍ നറുക്കെടുത്തു.  തൃശൂരില്‍ വില്‍പ്പന നടത്തിയ  TB 128092 എന്ന  നമ്പറിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചിരിക്കുന്നത്.  250 രൂപയായിരുന്നു ടിക്കറ്റ് വില.

ആകെ 70 കോടി രൂപയാണ് ഓണം ബംബറിന്‍റെ സമ്മാനത്തുക. അതില്‍ ഒന്നാം സമ്മാനമായ 10 കോടി ഒരു ടിക്കറ്റിന് ലഭിക്കും രണ്ടാം സമ്മാനമായി അരക്കോടി രൂപ വീതം പത്ത് ടിക്കറ്റുകള്‍ക്കും.

മൂന്നാം സമ്മാനമായ പത്ത് ലക്ഷം 20 ടിക്കറ്റ് നമ്പറുകള്‍ക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്ക് നല്‍കും. 20 പേര്‍ക്ക് അഞ്ച് ലക്ഷം വീതം നാലാം സമ്മാനമായും നല്‍കുന്നുണ്ട്. ഒരു ലക്ഷം 5000, 3000, 1000, 500 ക്രമത്തിലാണ് മറ്റ് സമ്മാനങ്ങള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം; കായികക്ഷമത പരീക്ഷയിൽ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്താൻ ഉത്തരവ്, നിർദേശം താരങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെ
വിജിലൻസ് ഒരുങ്ങിതന്നെ, ശബരിമല കൊടിമരത്തിന് സ്വർണം നൽകിയ 19 പേരുടെ മൊഴിയെടുത്തി, 22ന് ശേഷം അറിയിക്കാമെന്ന് സുരേഷ് ​ഗോപി