Latest Videos

റോഡ് സുരക്ഷ ലക്ഷ്യമാക്കി കുട്ടികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിച്ച് കേരള പൊലീസ്

By Web TeamFirst Published Sep 8, 2018, 1:13 PM IST
Highlights

കേരള പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലിന്റെ നേതൃത്വത്തിലാണ് പരിപാടി. റോഡ് സുരക്ഷയിൽ പുതുതലമുറയുടെ ആശയങ്ങൾ പങ്ക് വയ്ക്കാനുള്ള വേദി കൂടിയാകുന്നുണ്ട് ഈ മത്സരം.
 

തിരുവനന്തപുരം: കേരളത്തിൽ റോഡ് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ കുട്ടികളെ അണിനിരത്താനൊരുങ്ങുകയാണ് കേരള പൊലീസ്. റോഡ് സേഫ്റ്റി ആർട്ട് ചലഞ്ച് എന്ന പേരിലാണ് കുട്ടികൾക്കായി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നത്. കേരള പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലിന്റെ നേതൃത്വത്തിലാണ് പരിപാടി. റോഡ് സുരക്ഷയിൽ പുതുതലമുറയുടെ ആശയങ്ങൾ പങ്ക് വയ്ക്കാനുള്ള വേദി കൂടിയാകുന്നുണ്ട് ഈ മത്സരം.

പ്രായം 12നും -15 നും മദ്ധ്യേയുള്ളവർ , 8 നും 12 നും മദ്ധ്യേയുള്ളവർ, 8 വയസ്സിനു താഴെയുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്‌സരം.  മികച്ച ഒന്നും രണ്ടും മൂന്നും സൃഷ്ടികൾക്കു യഥാക്രമം 4000 ,3000 ,2000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. സെപ്റ്റംബർ 25 ന് മുമ്പ് കേരള പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലിന്റെ തിരുവനന്തപുരം ആസ്ഥാനത്തേയ്ക്കാണ് അയയ്ക്കേണ്ടത്. സ്വയം വരച്ച പോസ്റ്ററുകളിൽ സന്ദേശം ഉൾപ്പെടുത്താനും കുട്ടികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. 

click me!