
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ ലൈക്കുകളുള്ള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പേജെന്ന നേട്ടം സ്വന്തമാക്കി കേരളാ പൊലീസ്. 6.26 ലക്ഷം ലൈക്കുകളുള്ള ബാംഗ്ലൂർ സിറ്റി പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ കടത്തിവെട്ടിയാണ് കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേര് ഒന്നാം സ്ഥാനത്തെത്തിയത്. 6.28 ലക്ഷം പേരാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിക്കുന്നത്. 6.32 ലക്ഷം പേര്‍ പേജ് പിന്തുടരുന്നുമുണ്ട്.
ഏഴ് വർഷം മുമ്പാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. പൊലീസ്- പൊതുജന ബന്ധം സുദൃഢമാക്കുന്നതിനും മെച്ചപ്പെട്ട ആശയവിനിമയം സാധ്യമാക്കുന്നതിനും വേണ്ടിയായിരുന്നു നവമാധ്യമരംഗത്തേയ്ക്കുള്ള പൊലീസ് സേനയുടെ ഈ ചുവട് വയ്പ്. 6.26K ലൈക്കുകളുമായി ബാംഗ്ലൂർ സിറ്റി പൊലീസാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത്. ട്രോൾ രീതിയിൽ പൊതുജനങ്ങളുമായി കൂടുതൽ അടുത്തിടപെഴകുക എന്ന നയമാണ് പ്രധാനമായും ഈ പേജിലൂടെ കേരള പൊലീസ് സ്വീകരിച്ചത്. അത് വിജയത്തിലെത്തുകയും ചെയ്തിരുന്നു. അഭിമാനകരകമായ ഈ നേട്ടത്തിന് പിന്നിൽ അണിനിരന്ന എല്ലാവരോടും കേരള പൊലീസ് നന്ദി അറിയിക്കുന്നുണ്ട്.
സീനിയർ സിവിൽ പൊലീസ് ഓഫീസർ കമൽ നാഥ്, സിവിൽ പൊലീസ് ഓഫീസർമാരായ വി.എസ്. ബിമൽ, പി. എസ്. സന്തോഷ്, ബി.ടി. അരുൺ, ബി.എസ്. ബിജു എന്നിവരാണ് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിന് പിന്നില പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam