കുതിരാന്‍ ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷിച്ചത് കേരള പൊലീസ്; നന്ദി അറിയിച്ച് ജയറാം

Published : Aug 19, 2018, 02:40 PM ISTUpdated : Sep 10, 2018, 01:34 AM IST
കുതിരാന്‍ ഉരുള്‍പൊട്ടലില്‍നിന്ന് രക്ഷിച്ചത് കേരള പൊലീസ്; നന്ദി അറിയിച്ച് ജയറാം

Synopsis

രക്ഷപ്പെട്ടതിന് ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ജയറാമും കുടുംബവും 

കൊച്ചി: കേരളം നേരിടുന്ന മഹാവിപത്തില്‍ പെട്ടുപോയ തന്‍റെ കുടുംബത്തിന് കൈത്താങ്ങായത് കേരള പൊലീസ് ആണെന്ന് നടന്‍ ജയറാം. പാലക്കാട് - തൃശൂര്‍ ദേശീയപാതയായ കുതിരാനില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ടുപോയ തന്നെയും കുടുംബത്തെയും രക്ഷിച്ചത് കേരളാ പൊലീസ് ആണ്. ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു. കുതിരാനില്‍ ഉരുള്‍പൊട്ടുമ്പോള്‍ 20 വാഹനങ്ങള്‍ക്ക് പിറകെ തങ്ങളുടെ വാഹനവും ഉണ്ടായിരുന്നു; ലൈവില്‍ ജയറാം പറഞ്ഞു. 

അവിടെ 18 മണിക്കൂറുകളോളം കുടുങ്ങി കിടന്ന തങ്ങളെ രക്ഷിച്ചത് പൊലീസ് ആണ്. മൂന്ന് ദിവസം അവരുടെ ക്വാര്‍ട്ടേഴ്സില്‍ ആഹാരം നല്‍കി താമസിപ്പിച്ചു. കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും നന്ദി അറിയിച്ച് ജയറാം പറഞ്ഞു. രക്ഷപ്പെട്ടതിന് ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ജയറാമും കുടുംബവും. അവശ്യ വസ്തുക്കളായ മരുന്ന്, വെള്ളം തുടങ്ങിയവ ഉടന്‍ എത്തിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മയക്കുമരുന്നിന് പണം നല്‍കിയില്ല, ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച് യുവതി മരിച്ചു; സംഭവം കോഴിക്കോട് ഫറോക്കിൽ
ഉന്നാവ് പീഡനക്കേസ്; 'അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക', ദില്ലിയിൽ ഇന്നും സാമൂഹിക പ്രവർത്തകരുടെ പ്രതിഷേധം