കേരള 'സിവിൽ സർവ്വീസ്' പരീക്ഷ: എൽഡിസി പരീക്ഷ തുടങ്ങുന്നു

Published : Jun 17, 2017, 08:48 AM ISTUpdated : Oct 05, 2018, 01:33 AM IST
കേരള 'സിവിൽ സർവ്വീസ്' പരീക്ഷ: എൽഡിസി പരീക്ഷ തുടങ്ങുന്നു

Synopsis

തിരുവനന്തപുരം: പിഎസ് സി എൽഡി ക്ലർക്ക് പരീക്ഷയുടെ ആദ്യ ഘട്ടം ഇന്ന് നടക്കും. 6 ഘട്ടങ്ങളിലായി 17,94,091 പേരാണ് പരീക്ഷ എഴുതുന്നത്. പിഎസ് സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷക്കാണ് തുടക്കമാകുന്നത്.

ലക്ഷണക്കണക്കിന് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന പിഎസ് സിയുടെ പ്രധാന പരീക്ഷ തുടങ്ങുന്നു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്കാണ് പരീക്ഷ. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർക്ക് തിരുവനന്തപുരത്തിന് പുറത്ത് കൊല്ലം, പത്തനംതിട്ട, കോട്ടയം,ആലപ്പുഴ എന്നീ ജിലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 

മലപ്പുറത്തുകാർക്ക് ജില്ലക്ക് പുറത്തു തൃശൂരിലും കോഴിക്കോടും പാലക്കാടും പരീക്ഷാകേന്ദ്രങ്ങൾ. ആദ്യ ഘട്ടത്തിൽ ആകെ 9 ജില്ലകളിലായി 1637 പരീക്ഷാ കേന്ദ്രങ്ങൾ. ഏറ്റവും അധികം അപേക്ഷകരുള്ളത് തിരുവനന്തപുരത്ത്. 2.29 ലക്ഷം. 

വിവിധ ജില്ലകളിലെ അപേക്ഷകർക്കായി 6 ഘട്ടങ്ങളിലായാണ് പരീക്ഷ. ആഗസ്റ്റ് 26 നാണ് അവസാനഘട്ട പരീക്ഷ. ഉച്ചക്ക് ഒന്നരക്ക് ഹാളിൽ പ്രവേശിക്കണം. 3.15 വരെയാണ് പരീക്ഷ, ഈ വർഷം അവസാനത്തോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമന നടപടി തുടങ്ങാനാണ് പിഎസ് സിയുടെ ശ്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്‍റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി ശിവൻകുട്ടി
ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം