ആശ്വാസത്തിന്‍റെ വെളിച്ചം; റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published : Aug 18, 2018, 10:25 AM ISTUpdated : Sep 10, 2018, 02:34 AM IST
ആശ്വാസത്തിന്‍റെ വെളിച്ചം; റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ മാത്രം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Synopsis

തലസ്ഥാന നഗരത്തിലും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ഭീതിതമായ സാഹചര്യമില്ലെന്ന് സാരം

തിരുവനന്തപുരം: മഹാപ്രളയത്തിന്‍റെ ദുരിതത്തില്‍ നിന്നും കേരളത്തിന് ആശ്വാസത്തിന്‍റെ വെളിച്ചം. പ്രളയ ഭീതി ഒഴിവാക്കികൊണ്ട് കാലവസ്ഥ തെളിയുന്നു. ദുരന്ത മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്.  സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇത് പ്രകാരം ജാഗ്രത നിര്‍ദേശങ്ങളിലും മാറ്റം വന്നിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്.

തലസ്ഥാന നഗരത്തിലും കാസര്‍ഗോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെയില്ല. ചെറിയ തോതിലുള്ള മഴ തിരുവനന്തപുരത്തുണ്ടെങ്കിലും ഭീതിതമായ സാഹചര്യമില്ലെന്ന് സാരം.

മറ്റുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ഒരു മണിക്കൂറില്‍ ഇതില്‍ മാറ്റം വരുമെന്ന സൂചനയും അധികൃതര്‍ നല്‍കുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനവ്യാപകമായി തെളിഞ്ഞ ആകാശം ദൃശ്യമാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്