കാര്‍ഷിക മേഖലയ്ക്കായി 500 കോടി കേരളത്തിന് അന്താരാഷ്ട്ര വായ്പ

Published : Sep 18, 2018, 09:05 AM ISTUpdated : Sep 19, 2018, 09:28 AM IST
കാര്‍ഷിക മേഖലയ്ക്കായി 500 കോടി കേരളത്തിന് അന്താരാഷ്ട്ര വായ്പ

Synopsis

ഗ്രാമീണ കാർഷിക മേഖലയ്ക്കു സഹായം നൽകുന്ന ഏജൻസിയാണ് റോം ആസ്ഥാനമായ ‘ഇഫാഡ്’. ഇതിന്റെ പ്രതിനിധികൾ കേരളത്തിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറുമായി ചർച്ച നടത്തി. 

തിരുവനന്തപുരം: ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുളള രാജ്യാന്തര കാർഷികവികസന നിധിയുടെ 500 കോടി രൂപയുടെ വായ്പ കേരളത്തിനു ലഭിച്ചേക്കും. പ്രളയം മൂലം തകർന്ന കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായാണു വായ്പ. 40 വർഷത്തേക്കു കുറഞ്ഞ പലിശയ്ക്കുള്ള വായ്പയ്ക്കു തത്വത്തിൽ ധാരണയായി.

ഗ്രാമീണ കാർഷിക മേഖലയ്ക്കു സഹായം നൽകുന്ന ഏജൻസിയാണ് റോം ആസ്ഥാനമായ ‘ഇഫാഡ്’. ഇതിന്റെ പ്രതിനിധികൾ കേരളത്തിലെത്തി മന്ത്രി വി.എസ്. സുനിൽകുമാറുമായി ചർച്ച നടത്തി. പിന്നീടു കേന്ദ്ര സർക്കാരിന്‍റെ പങ്കാളിത്തത്തോടെ ദില്ലിയുമായും ബന്ധപ്പെട്ടു. പ്രാഥമിക റിപ്പോർട്ട് കേരളം സമർപ്പിച്ചു. 

സംസ്ഥാനങ്ങൾക്കുള്ള വായ്പാ പരിധി കേന്ദ്രം ഉയർത്തണമെന്നതാണ് അവശേഷിക്കുന്ന തടസ്സങ്ങളിലൊന്ന്. ഇതിനുള്ള സമ്മർദം കേരളം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തോട് 2000 കോടിയുടെ സഹായമാണ് അടിയന്തരമായി തേടിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അന്താരാഷ്ട്ര വായിപ്പ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല