കലോത്സവം, കായികമേള, ശാസ്ത്രമേള; തിയതി ഇന്ന് തീരുമാനിക്കും

By Web TeamFirst Published Sep 18, 2018, 6:59 AM IST
Highlights

 സംസ്ഥാന സ്കൂൾ കലോത്സവം , കായിക , ശാസ്ത്രമേളകളുടെ തിയതി ഇന്ന് തീരുമാനിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. 

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം , കായിക , ശാസ്ത്രമേളകളുടെ തിയതി ഇന്ന് തീരുമാനിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. സ്കൂൾ സബ് ജില്ലാതല മത്സരങ്ങൾ ഏത് തരത്തിൽ നടത്തണം എന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. സംസ്ഥാന സ്കൂൾ കലോത്സവം ചെലവ് ചുരുക്കി ആലപ്പുഴയിൽ നടത്താൻ ഇന്നലെ ചേർന്ന മാനുവൽ പരിഷ്കരണ സമിതി തീരുമാനിച്ചിരുന്നു. 
 

click me!