ലോ അക്കാദമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം

Published : Feb 03, 2017, 06:19 AM ISTUpdated : Oct 05, 2018, 03:44 AM IST
ലോ അക്കാദമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം

Synopsis

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ കേരളാ ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേരുന്നു. വരുന്ന തിങ്കളാഴ്ചയായിരിക്കും യോഗം. നേരത്തെ കോളേജിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. നേരത്തെ ഉപസമിതി റിപ്പോര്‍ട്ട് പരിശോധിച്ച സര്‍വകലാശാല, ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷാ സംബന്ധമായ ജോലികളില്‍ നിന്ന് ഡീബാര്‍ ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ സര്‍ക്കാറിന് വിടുകയായിരുന്നു. എന്നല്‍ സര്‍വകലാശാല ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേരുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യന്‍ സംഘര്‍ഷം; തലകുനിക്കില്ല, അതാണ് പാരമ്പര്യമെന്ന് ഇറാൻ; എല്ലാ ശേഷിയും വിന്യസിക്കുമെന്ന് സൗദി
'ഒരിറ്റു വെള്ളം കിട്ടാതെ പരലോകം പൂകേണ്ടി വരും, കോൺഗ്രസുകാർ ഓർത്താൽ നന്ന്, പകുതി വാഗ്ദാനം പാലിച്ച ലീഗിന് അര നന്ദി'; കെടി ജലീൽ