
തിരുവനന്തപുരം: പുൽവാരയിൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ജവാൻമാരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. രാഷ്ട്രത്തിനും ഇതര സംസ്ഥാനങ്ങൾക്കും ഒപ്പം കേരളവും സഹായം നല്‍കുന്നതില്‍ പങ്ക് ചേരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
രാജ്യരക്ഷക്കായി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങൾ കാണാനാവാതെ നോക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്ത ത്തിൽ നിന്ന് കേരളീയർക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല. ഇക്കാര്യത്തിൽ കേരള സർക്കാരാണ് മുൻകൈ എടുക്കേണ്ടത്. ത്രിപുര തുടങ്ങിയ സംസ്ഥാന സർക്കാരുകൾ ജവാൻമാരുടെ കുടുംബാങ്ങങ്ങൾക്ക് ഇതിനകം തന്നെ സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു.
ജാതി മത പ്രാദേശിക വ്യത്യാസമില്ലാതെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന നിലക്ക് അവസരത്തിനൊത്ത് ഉയരേണ്ട സമയമാണിത്. കേരളത്തിന്റെ പ്രളയദുരന്തത്തെ തുടർന്ന് ഇതര സംസ്ഥാനങ്ങളും അവിടങ്ങളിലെ ജനങ്ങളും നമ്മുടെ സംസ്ഥാനത്തെ കൈയയച്ചു സഹായിച്ചത് നാം മറന്നു കൂടാ എന്നും ശ്രീധരൻ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam