ഫാ.റോബിന് ജീവപര്യന്തം ശിക്ഷ നല്‍കാതിരുന്നത് ആ കുഞ്ഞിനെ ഓര്‍ത്തെന്ന് വിധിന്യായത്തില്‍ കോടതി

By Web TeamFirst Published Feb 16, 2019, 8:02 PM IST
Highlights

അച്ഛനെ ഒന്ന് കാണാന്‍ പോലും ഇതുവരെ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതം വൈദികൻ പാടെ തകർത്തെന്നും വിധിയിൽ കോടതി നിരീക്ഷിച്ചു.

തലശേരി: കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ റോബിന്‍ വടക്കുംചേരിയെ ജീവപര്യന്തം ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ആ പെണ്‍കുട്ടിയെയും അവള്‍ പ്രസവിച്ച കുഞ്ഞിനെയുമോര്‍ത്തെന്ന് വിധിന്യായത്തില്‍ കോടതി. പ്രാര്‍ത്ഥിക്കാന്‍ പള്ളി മേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ വടക്കുംചേരിക്ക് 20 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി വിധിച്ചത്. 

അച്ഛനെ ഒന്ന് കാണാന്‍ പോലും ഇതുവരെ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതം വൈദികൻ പാടെ തകർത്തെന്നും വിധിയിൽ കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും സംരക്ഷണത്തിന് വേണ്ടി ശിക്ഷയിൽ ഇളവ് നൽകാൻ റോബിൻ ആവശ്യപ്പെട്ടിരുന്നു. 

Read more: കൊട്ടിയൂര്‍ ബലാത്സംഗക്കേസ്; ഫാദര്‍ റോബിൻ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ

തലശേരി പോക്സോ കോടതി ജഡ്ജി പി എൻ വിനോദാണ് വിധി പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി പറഞ്ഞു. കേസിൽ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടിക്ക് നിര്‍ദ്ദേശമുണ്ട്.

Read more:  കൂട്ട മൊഴിമാറ്റം, വ്യാജ രേഖകള്‍; എന്നിട്ടും ഫാദർ റോബിന്‍ പെട്ടത് ഇങ്ങനെ

പീഡനത്തിനിരയായ കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗൽ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്. വൈദികരും കന്യാസ്ത്രീകളും അടക്കം ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു

 

click me!