കെവിന്‍ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു, ചാക്കോക്കെതിരെ ഗൂഢാലോചനക്കുറ്റം

By Web TeamFirst Published Aug 21, 2018, 6:17 PM IST
Highlights

കെവിനെ ഓടിച്ച്  പുഴയിൽ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയാണ് മുഖ്യസൂത്രധാരന്‍.

തിരുവനന്തപുരം: കെവിൻ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കെവിന്‍റെ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 
12 പേർക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച്  പുഴയിൽ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോയാണ് മുഖ്യസൂത്രധാരന്‍. കെവിനും നീനുവുമായുള്ള പ്രണയം  വൈരാഗ്യത്തിന് കാരണമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു. 

click me!