പത്തു വയസുകാരിയെ തട്ടി കൊണ്ടു പോകാൻ ശ്രമം; നാടോടി ദമ്പതികള്‍ പിടിയില്‍

Published : Dec 25, 2017, 11:08 PM ISTUpdated : Oct 05, 2018, 01:22 AM IST
പത്തു വയസുകാരിയെ തട്ടി കൊണ്ടു പോകാൻ ശ്രമം; നാടോടി ദമ്പതികള്‍ പിടിയില്‍

Synopsis

തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്രസ കഴിഞ്ഞു മടങ്ങിയ പത്തു വയസുകാരിയെ തട്ടി കൊണ്ടു പോകാൻ ശ്രമം. സംഭവത്തില്‍ ആന്ധ്ര സ്വദേശികളായ നാടോടികളെ പൊലീസ് പിടികൂടി . ഇന്ന് രാവിലെയാണ് സംഭവം . മദ്രസ കഴിഞ്ഞു വരികയായിരുന്ന കുട്ടിയ്ക്ക് മിഠായി നല്‍കാമെന്ന് പറഞ്ഞ് കയ്യില്‍ കയറി പിടിക്കുകയായിരുന്നു.

ഭയന്ന കുട്ടി നാടോടി സംഘത്തിന്‍റെ കൈ തട്ടിമാറ്റി ഓടി. വീട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാടോടികളായ ദമ്പതികളെ വഴിയില്‍ കണ്ടെത്തി . തുടര്‍ന്ന് ഇവരെ തടഞ്ഞ് വച്ച് പൊലീസിനു കൈമാറുകയും ചെയ്തു . കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി കേസ് എടുത്തു.

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിൽ ചിതറമൻ തണ്ട കദിരിയിൽ തിരുപാൽ നായിക്,  ഭാര്യ ശാന്തമ്മ എന്നിവരാണ് പിടിയിലായത് .  ഇവരെക്കുറിച്ചും ഭിക്ഷാടന സംഘങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു . പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും .

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സമര വിജയത്തിൽ കേക്ക് മുറിച്ച് ആഘോഷം, ജന്തർമന്തറിലെ സമരപ്പന്തൽ പൊളിച്ച് പ്രവർത്തകർ മടങ്ങി
പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അതിവേഗ നടപടി, ജനം ടിവിയും ജന്മഭൂമിയും അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു