ഭാര്യയെ കിണറിൽ തള്ളിയിട്ട് കൊന്നയാള്‍ പിടിയില്‍

Published : Dec 25, 2017, 11:06 PM ISTUpdated : Oct 05, 2018, 12:33 AM IST
ഭാര്യയെ കിണറിൽ തള്ളിയിട്ട് കൊന്നയാള്‍ പിടിയില്‍

Synopsis

ഭാര്യയെ കിണറിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി പിടിയിൽ . തിരുവനന്തപുരം വെൺപകൽ സ്വദേശി ബിനുവാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത് . ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ധരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
 
നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ 22 ാം തിയതി രാത്രിയിലാണ് സംഭവം നടന്നത് . രാത്രിയിൽ വീട്ടിലെത്തിയ ബിനു ഭാര്യ സൗമ്യയോട് കുളിക്കാൻ വെള്ളം ചൂടാക്കുവാൻ ആവശ്യപ്പെട്ടു . ഇതിനായി കിണറില്‍ നിന്ന് വെള്ളം കോരാന്‍ പോയ സൗമ്യയെ കാലുകളിൽ തൂക്കിയെടുത്ത് കിണറിലേക്ക് ഇടുകയായിരുന്നു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാനും കുട്ടികള്‍ സംഭവം അറിയാതിരിക്കാനും  TV യിലെ കാർട്ടൂൺ പരിപാടി  ഇട്ടിരുന്നു . എന്നാല്‍ സൗമ്യയുടെ നിലവിളി കേട്ട് ഓടി എത്തിയ കുഞ്ഞുങ്ങളെ ബിനുവിരട്ടി ഓടിച്ച് പൂട്ടിയിട്ടു .  

കുഞ്ഞുങ്ങളുടെ മൊഴിയെതുടര്‍ന്നാണ് പൊലീസ് ബിനുവിനെ ചോദ്യം ചെയ്തത് . തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തി . 2 വർഷം മുൻപ് ഈ വീട്ടിൽ സൗമ്യയുടെ അമ്മ തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ് .

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മര്യാദകേടാണ് കോൺഗ്രസ്സേ, ഇത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂ', പ്രധാന്റെ രാജിയിലെ ക്രെഡിറ്റ് പോസ്റ്ററിനെതിരെ ഹരീഷ് വാസുദേവൻ
ഗുജറാത്തിനെ വെള്ളത്തിലാക്കി പെരുമഴ, പ്രളയ ഭീതിയിൽ സംസ്ഥാനം; 40,000 പേരെ മാറ്റിപ്പാർപ്പിച്ചു, ഗതാഗതം സ്തംഭിച്ചു, 12 സംസ്ഥാന പാതകളും വാഹനങ്ങളും മുങ്ങി