മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രിയെത്തി; 1000 കോടിയുടെ സഹായം വേണമെന്ന് കേരളം

By Web DeskFirst Published Jul 21, 2018, 10:57 AM IST
Highlights

മഴക്കെടുതിയില്‍  നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക്  നഷ്ട പരിഹാരം നല്‍കാനുള്ള മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍

ആലപ്പുഴ: മഴക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരൺ റിജിജു സംസ്ഥാനത്തെത്തി. മഴക്കെടുതിയില്‍  നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക്  നഷ്ട പരിഹാരം നല്‍കാനുള്ള മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാലാവസ്ഥ കേന്ദ്രം  കണക്കിലെടുക്കണമെന്നും.  1000കോടിയിലേറെ രൂപയുടെ കേന്ദ്രസഹായം  ചോദിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. മാനദണ്ഡം അനുസരിച്ചുള്ള സഹായം നല്‍കുമെന്നാണ് കിരണ്‍ റിജിജു മാധ്യമങ്ങളോട് പറഞ്ഞത്

കാർഷിക മേഖലക്ക് മാത്രമായി 220 കോടി രൂപ സഹായധനം വേണമെന്നാണ് മന്ത്രി വി.എസ് ശിവകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞത്. നിരവധി വീടുകൾക്ക് ഉൾപ്പെടെ മഴക്കെടുതിയിൽ നാശം സംഭവിച്ചുവെന്നും അതുകൊണ്ടുതന്നെ മാനദണ്ഡം മറികടന്നു നഷ്ട പരിഹാരം നൽകാൻ സംസ്ഥാനം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി മഴക്കെടുതിയെ നേരിടണമെന്നാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. 80 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചു. ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ബാക്കി തുക തീരുമാനിക്കും. മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

click me!