
കോട്ടയം: എന്‍എസ്‌എസ് കരയോഗ മന്ദിരങ്ങള്‍ക്കെതിരായി ആവര്‍ത്തിക്കുന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പോലീസ് ടീമിനെ നിയോഗിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്(എം).
ചെയര്‍മാന്‍ കെഎം മാണി ആവശ്യപ്പെട്ടു. എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിക്ക് റീത്ത് സമര്‍പ്പിക്കുന്നത് പോലെയുള്ള അതിനികൃഷ്ടമായ പ്രവര്‍ത്തികള്‍ക്ക് പിന്നിലെ അരാജകവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
കേരളീയ സമൂഹത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ എന്‍എസ്‌എസിന് എതിരായി നടത്തുന്ന ഇത്തരം അതിക്രമങ്ങളെ കേരളാ കോണ്‍ഗ്രസ് (എം) അതിശക്തമായി അപലപിക്കുന്നതായും കെ.എം മാണി പറഞ്ഞു.
എന്‍എസ്എസിനെതിരായ ആക്രമണങ്ങള്‍ക്ക് പിന്നിലെ ശക്തികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജോസ് കെ മാണി എംപിയും ആവശ്യപ്പെട്ടു.
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പോലുള്ള സമുന്നത വ്യക്തിത്വത്തെ അപമാനിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അതിശക്തമായി കേരളീയ സമൂഹം ചെറുക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam