
കൊച്ചി: കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയിൽ നിന്നും കൊച്ചി മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയെന്ന് പരാതി. സെൻ്റ് തെരേസാസ് ശതാബ്ദി ആഘോഷത്തിൽ നിന്നാണ് കൊച്ചി മേയറിനെ ഒഴിവാക്കിയത്. തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലെന്നും രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കിയെന്ന വിശദീകരണമാണ് സെൻ്റ് തെരേസാസ് അധികൃതരിൽ നിന്ന് ലഭിച്ചതെന്നും മേയർ പറഞ്ഞു. പരാപാടിയിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്നുള്ള പ്രതിഷേധ സൂചകമായി നാവികസേന ആസ്ഥാനത്ത് രാഷ്ട്രപതിക്ക് നൽകിയ സ്വീകരണത്തിൽ നിന്ന് മേയർ വിട്ടുനിന്നു.
കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയർ എം അനിൽകുമാർ. രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കി എന്നാണ് കോളേജ് അറിയിച്ചത്. ഇത് കൊച്ചി നഗരത്തോടുള്ള അനാദരവാണ്. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്സ് ഓഫീസ് ഉദ്ഘാടന വേളയിലും ക്ഷണം ഉണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിന്റെ തദ്ദേശസ്ഥാപനങ്ങളോടുള്ള അവഗണനയാണ് ഇതിൽ കാണുന്നതെന്നും മേയർ എം അനിൽകുമാർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam