മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് 6മണി വരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്.

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് 6മണി വരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തെത്തിയിരുന്നു. കരിമലയും പുല്ലുമേടും അടക്കമുള്ള കാനനപാതകളിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ട്. പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോട്ടോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. പിടിച്ചു കയറ്റാനുള്ള സൗകര്യത്തിന് മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്നും പൊലീസ് നിർദ്ദേശിച്ചു.

Asianet News Live | Malayalam News Live | Live Breaking News l Kerala News | Live News | Sreenivasan