
കണ്ണൂര്‍: പ്രധാനമന്ത്രി ആർഎസ്എസ് പ്രചകരൻ എന്ന നിലയിലേക്ക് തരംതാഴ്ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദിയുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഇതൊന്നും കേരളത്തിൽ ചെലവാകില്ല. ത്രിപുര ആവർത്തിക്കുമെന്ന് പറയുന്ന മോദി മധ്യപ്രദേശിലെ അനുഭവം ഓർക്കണമെന്നും കോടിയേരി പറഞ്ഞു.
ബിജെപിയുടെ ഏതു വെല്ലുവിളിയും നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്. ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. മോദി ഇനി എത്ര തവണ കേരളത്തിൽ വന്നാലും കാര്യമില്ല. മോദി വരുന്നതിന് അനുസരിച്ചു ഇടതുപക്ഷത്തിന്റെ സീറ്റ് കൂടും. മോദി പ്രഭാവം അവസാനിച്ചെന്നും കോടിയേരി പറഞ്ഞു.
മുത്തലാഖ് ബിൽ മുസ്‌ലിം സ്ത്രീകൾക്ക് എതിരാണ്. മുന്നോക്ക സംവരണം കേരളത്തിൽ ദേവസ്വം നിയമനങ്ങളിൽ മുന്നേ നടപ്പാക്കി.വരുമാനം, ഭൂമി പരിധി സംബന്ധിച്ച മുന്നോക്ക സംവരണത്തിലെ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നുംകോടിയേരി കൂട്ടിച്ചേര്‍ത്തു.ശബരിമലയിൽ ഇന്ന് സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ എത്തുന്നവർക്ക് സംരക്ഷണം നൽകാൻ മാത്രമേ സർക്കാരിന് കഴിയൂ എന്നായിരുന്നു കോടിയേരിയുടെ മറുപടി. സാധ്യമാകും വിധം സർക്കാർ ഇടപെടുന്നുണ്ടെന്നം കോടിയേരി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam