ശബരിമലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ തയ്യാറാകണം: ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്ന് കോടിയേരി

Published : Nov 20, 2018, 04:16 PM ISTUpdated : Nov 20, 2018, 04:52 PM IST
ശബരിമലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ തയ്യാറാകണം: ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്ന് കോടിയേരി

Synopsis

ശബരിമലയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന് എതിരെയാണ് സമരമെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നിലാകണമെന്നും കോടിയേരി.  

കണ്ണൂർ: ശബരിമലയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന് എതിരെയാണ് സമരമെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നിലാകണമെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

രാഷ്ട്രീയ സമരമാണെങ്കിൽ തെരുവില്‍ ആശയപ്രചരണത്തിന് തയാറാകണം. ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. രാഷ്ട്രീയ സമരത്തിന്‍റെ പേരിൽ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടിയേരി പറഞ്ഞു. കോടതി വിധിയെ അംഗീകരിക്കുന്നു. എന്നാൽ സ്ത്രീകളോട് ശബരിമലയ്ക്കു പോകാൻ‌ സിപിഎം പറഞ്ഞിട്ടില്ല. യുഡിഎഫ് സംഘം പമ്പയിൽ നിന്ന് മടങ്ങുന്നത് എന്തുകൊണ്ടെന്നു വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന
ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ? ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചു; വിഷ്ണുപുരത്തിന്‍റെ വാദം തള്ളി സതീശൻ