
ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്.
യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്നും കോടിയേരി പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഇഷ്ടമുള്ള സ്ത്രീകൾക്ക് പോകാം. താല്പര്യമില്ലാത്തവർക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്നും കോടിയേരിയും വ്യക്തമാക്കി.
പുന:പരിശോധന ഹര്‍ജി നല്‍കുന്നകാര്യം ആലോചിക്കുമെന്ന് എ.പത്മകുമാര്‍ പറഞ്ഞു.സ്ത്രീ പ്രവേശന വിഷയത്തില്‍ കലാപത്തിനാണ് ബിജെപി ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും മത വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു. കേന്ദ്രം നിയമനിര്‍മ്മാണം നടത്താത്തത് എന്തുകൊണ്ടെന്നും കടകംപള്ളി ചോദിക്കുന്നു.
അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും ഇന്ന് തന്ത്രിമാരുമായി ചർച്ച നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam