ലോക്സഭാ തെരഞ്ഞെടുപ്പ്: സഖ്യചര്‍ച്ചകള്‍ തുടങ്ങിയെന്ന് കെ. സി വേണുഗോപാല്‍

Published : Oct 06, 2018, 09:41 AM IST
ലോക്സഭാ തെരഞ്ഞെടുപ്പ്: സഖ്യചര്‍ച്ചകള്‍ തുടങ്ങിയെന്ന് കെ. സി വേണുഗോപാല്‍

Synopsis

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യോജിക്കാവുന്ന കക്ഷികളുമായി സഖ്യചര്‍ച്ചകള്‍ തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.

 

കോഴിക്കോട്: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യോജിക്കാവുന്ന കക്ഷികളുമായി സഖ്യചര്‍ച്ചകള്‍ തുടങ്ങിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അതേസമയം, സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല. കേരളത്തിൽ യുവാക്കൾക്ക് പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്നും കെ.സി വേണുഗോപാൽ കോഴികോട് പറഞ്ഞു.

പ്രതിരോധ അഴിമതിയില്‍ ജെപിസി അന്വേഷണത്തെ മോദി ഭയക്കുന്നു. അഴിമതി ഉയർത്തിക്കാട്ടിയാവും കോൺഗ്രസിന്‍റെ പ്രചാരണമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. 

അതേസമയം, തെരഞ്ഞെടുപ്പ് നയം ചർച്ച ചെയ്യാനുള്ള കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തുടങ്ങും. പശ്ചിമബംഗാളിൽ കോൺഗ്രസ് സഹകരണത്തിനുള്ള വാതിൽ പൂർണ്ണമായും അടയ്ക്കാതെ സിപിഎം. ലോക്സഭാ ചിത്രം തെളിഞ്ഞ ശേഷം പശ്ചിമബംഗാളിലെ സഖ്യം ആലോചിക്കുമെന്ന് സിപിഎം വ്യക്തമാക്കി.

പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഹകരണം എന്ന നിലപാടിൽ സംസ്ഥാന ഘടകം ഉറച്ചു നില്ക്കുന്നു എന്നാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വത്തിലും ഇക്കാര്യത്തിലെ ഭിന്നത മാറിയിട്ടില്ല. കോൺഗ്രസുമായി സഹകരണവും പാടില്ല എന്ന നയം പാർട്ടി കോൺഗ്രസ് തിരുത്തിയെഴുതിയെങ്കിലും നിലപാടിൽ കാരാട്ട് പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവത്തിനെത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ മരണം, പിന്നാലെ ഡോക്ടറെ മർദിച്ച് ബന്ധുക്കൾ
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, യുവാവ് അറസ്റ്റിൽ