എകെജി സെന്‍റര്‍ അടിച്ചുതകര്‍ക്കുമെന്ന് പറഞ്ഞ 'ആക്രോശ നേതാവി'ന് ഇതില്‍പ്പരം എന്തുവേണം: കോടിയേരി

Published : Dec 21, 2018, 09:45 PM ISTUpdated : Dec 21, 2018, 10:23 PM IST
എകെജി സെന്‍റര്‍ അടിച്ചുതകര്‍ക്കുമെന്ന് പറഞ്ഞ 'ആക്രോശ നേതാവി'ന് ഇതില്‍പ്പരം എന്തുവേണം: കോടിയേരി

Synopsis

ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ എ കെ ജി സെന്ററിലെത്തി സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ആക്രോശനേതാവിനുള്ള മറുപടിയായി കരുതിയാല്‍ മതിയെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ബന്ധം ഉപേക്ഷിച്ച് സംസ്ഥാന സമിതി അംഗം കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ സിപിഎമ്മില്‍ എത്തിയതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കേരളത്തില്‍ ഭരണം കിട്ടിയാല്‍ എകെജി സെന്‍റര്‍ അടിച്ചുതകര്‍ക്കുമെന്ന് പറഞ്ഞ എ എന്‍ രാധാകൃഷ്ണനുള്ള മറുപടിയായാണ് സിപിഎം സെക്രട്ടറിയുടെ പ്രതികരണം.

ബി ജെ പി നേതാവ് എ കെ ജി സെന്റർ തകർക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുൻപ്, ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ എ കെ ജി സെന്ററിലെത്തി സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ആക്രോശനേതാവിനുള്ള മറുപടിയായി കരുതിയാല്‍ മതിയെന്ന് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

കോടിയേരിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

 

ഏതോ ഒരു ബി ജെ പി നേതാവ് എ കെ ജി സെന്റർ തകർക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുൻപ്, ബി ജെ പി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകർ എ കെ ജി സെന്ററിലെത്തി സിപിഐ എം'നോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.

ബി ജെ പിയുടെ ആക്രോശനേതാവിന് ഇതിൽപ്പരം എന്ത് മറുപടി വേണം!

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ? ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചു; വിഷ്ണുപുരത്തിന്‍റെ വാദം തള്ളി സതീശൻ
കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു