
കൊല്ലൂര്‍:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര ട്രസ്റ്റ് സംഭാവന നല്‍കും. ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് ഒരു കോടി നല്‍കാന്‍ തീരുമാനിച്ചത്. സംഭാവന ചെക്കായി നേരിട്ട് നല്‍കാനോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പറിലേക്കോ അയക്കാനോ ആണ് ക്ഷേത്ര ഭരണസമിതിയുടെ തീരുമാനമെന്ന് ട്രെസ്റ്റ് അംഗം പി.വി അഭിലാഷ് പറഞ്ഞു.
കേരളത്തിന് സമാനമായ രീതിയില്‍ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ണ്ണാടകത്തിലെ കുടകിലും ക്ഷേത്ര ട്രെസ്റ്റ് സംഭാവന നല്‍കുന്നുണ്ട്. 25 ലക്ഷമാണ് സംഭാവനയായി കര്‍ണ്ണാടകയിലേ ദുരിതം അനുവഭിക്കുന്ന മേഖലയിലേക്ക് ക്ഷേത്ര ട്രെസ്റ്റ് നല്‍കുന്നത്. സംഭാവനയോടൊപ്പം തന്നെ ദുരിതത്തിലായവര്‍ക്കായി ആവശ്യ സാധനങ്ങള്‍ അടക്കമുള്ളവ ശേഖരിക്കുന്നതിനും പദ്ധതിയിടുന്നതായി പി.വി അഭിലാഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam